ആറ്റിങ്ങൽ കിന്റർഗാർഡൻ പ്ലെ സ്കൂളിന്റെ വാർഷികാഘോഷം നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാല്യകാലമാണ് ജീവിതത്തിന്റെ അടിസ്ഥാന ശിലയാണ്. സ്നേഹ വാൽസല്ല്യങ്ങൾക്കൊപ്പം കുട്ടികൾക്ക് ദയയും സാമൂഹ്യബോധവും പകരാൻ മുതിർന്നവർ ആ കാലത്ത് പ്രത്യേകം ശ്രദ്ധിക്കണമെന്നദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് റോണി. സി. അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ ജി.ഗോപകുമാർ, ഷോജു, ഷൈജു, രവി ജി.നായർ, പ്രമോദ്, വീണ തുടങ്ങിയവർ പങ്കെടുത്തു.
