ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാത്രി 8 മണിയോടെ ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് ആണ് സംഭവം. അങ്കമാലി – തിരുവനന്തപുരം ബസാണ് റോഡ് മുറിച്ചു കടന്നയാളെ ഇടിച്ചത്. ബസ് കാലിൽ കൂടി കയറി ഇറങ്ങി. ഉടൻ തന്നെ ഡ്രൈവർ ഇറങ്ങി ഓടിയെങ്കിലും പിടികൂടി. പരിക്കേറ്റയാളെ ഉടൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. എന്നാൽ അവിടെ കൂടിയ യുവാക്കളിൽ ചിലർ അപകടത്തിന്റെ കാരണം പറഞ്ഞ് വഴക്കിടുകയും ചെയ്തു. ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു.
