ഒന്നാം റാങ്ക് നേടിയ അഖിതയെ വീട്ടിലെത്തി അനുമോദിച്ചു

eiC6ZI950056

മംഗലപുരം : കേരള യൂണിവേഴ്സിറ്റിയുടെ ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദത്തിനു ഒന്നാം റാങ്ക് കിട്ടിയ മംഗലപുരം ചെമ്പകമംഗലം എം. എസ്. ഭവനിൽ അഖിത എം. എസിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ വി. അജികുമാർ, സി. ജയ്മോൻ, എസ്. ആർ. കവിത, ലളിതാംബിക, പൊതു പ്രവർത്തകൻ ഷാജി ചെമ്പകമംഗലം എന്നിവർ ഒപ്പമുണ്ടായിരുന്നു. മോഹൻകുമാർ -സുലജ ദമ്പതിമാരുടെ ഇളയ മകളാണ് അഖിത. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ ഗണിത ശാസ്ത്രത്തിൽ പി എച് ഡി വിദ്യാർത്ഥിനി അഖില എം. എസ് സഹോദരിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!