ചുള്ളിമാനൂർ :ചുള്ളിമാനൂർ മുസ്ലിം ജമാഅത്തു പരിപാലന സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന പൊതുയോഗത്തിൽ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്കാണ് സംഭവം. പരിക്കേറ്റ ചുള്ളിമാനൂർ മൊട്ടക്കാവ് സ്വദേശി ശംസുദ്ധീൻ (50), സലിം എന്നിവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസിന് പരാതി നൽകി.
