Search
Close this search box.

ലഹരിക്കെതിരെയും അക്രമത്തിനെതിരെയും കുന്നിൽക്കടയിൽ ബോധവത്ക്കരണം

eiY74EN83893

ചിറയിൻകീഴ് : കുന്നിൽക്കട ചാരിറ്റബിൾ ട്രസ്റ്റും ജനമൈത്രി പോലീസും ഒരുമിച്ചു കൈകോർത്തു കൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമത്തിനെതിരെയും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

കുന്നിൽക്കട ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ നടത്തിയ ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ നിഷാദ് കുന്നിൽ അധ്യക്ഷത വഹിച്ചു. ചിറയിൽകീഴ് പോലീസ് സ്റ്റേഷൻ എസ് എച്ച്.ഒ സജീഷ് എച്ച്.എൽ നയിച്ച ബോധവൽക്കണ ക്ലാസ്സിൽ വൻ ജനപങ്കാളിത്തം ആയിരുന്നു..

ചിറയിൻകീഴ് ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേഷ് , ലീജ, അഞ്ചുതെങ്ങ് ജനമൈത്രി ബീറ്റ് ഓഫീസർ ജി.എ.എസ്‌.ഐ സുനിൽ , ജി.എ.എസ്‌.ഐ പ്രശാന്ത് ( സ്പെഷ്യൽ ബ്രാഞ്ച് തിരു. റൂറൽ ) , സിപിഒ അരുൺ എന്നിവർ ക്ലാസ്സ്‌ എടുത്തു.. സ്ത്രീകൾക്കു വേണ്ടിയുള്ള സെൽഫ് ഡിഫെൻസ് ക്ലാസ്സ്‌ ഡബ്ല്യൂ.സിപിഒ ലീജ നയിച്ചു..

ക്ലാസ്സിൽ അറിയിച്ച കാര്യങ്ങൾ ക്വിസ് പ്രോഗ്രാമായി വേദിയിൽ അവതരിപ്പിക്കുകയും വിജയിച്ച കുട്ടികൾക്ക് കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് പ്രൈസ് സമ്മാനമായി നൽകുകയും ചെയ്തു.. അതോടൊപ്പം കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ ധന സഹായവും , വിവാഹ ധനസഹായവും ചിറയിൻകീഴ് എസ് എച്ച്.ഒ സജീഷ് എച്ച്.എൽ കൈമാറി..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!