വിതുര : തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒന്നാമത് സംസ്ഥാനതല മാസ്റ്റേഴ്സ് ഗെയിംസിൽ തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടി മൂന്ന് സ്വർണ്ണ മെഡൽ നേടി വിതുര സ്വദേശിനിയായ വീട്ടമ്മ അഭിമാനമായി. വിതുര ചെറ്റച്ചൽ വാവുപുര സ്വദേശിനി ഗായത്രി എം.എസ് ആണ് ജില്ലക്ക് വേണ്ടി മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയത്. 35 വയസിന് മുകളിലുള്ള വനിതക്കളുടെ മത്സരമായ 800 മീറ്റർ ഓട്ടം, ലോങ്ങ് ജംബ്, 3000മീറ്റർ നടത്തം എന്നിവയ്ക്ക് ആണ് ഗായത്രി സ്വർണ്ണം നേടിയത്. സുനിൽ കുമാർ ആണ് ഗായത്രിയുടെ ഭർത്താവ്.
അശ്വിൻ.എസ്, അതുൽ.എസ് എന്നിവർ മക്കൾ ആണ്