ചിറയിൻകീഴ്: അപകടാവസ്ഥയിൽ ഇളകിമാറികിടന്നിരുന്ന ഓടയുടെ സ്ലാബുകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ യഥാസ്ഥാനത്തു പുനഃസ്ഥാപിച്ചു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭീഷണിയായ കടകം ജംഗ്ഷൻ മുതൽ കോളേജ് റോഡ് വരെയുള്ള ഇളകിമാറികിടന്ന സ്ളാബുകൾ ആണ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുനഃസ്ഥാപിച്ചത്. ഡി വൈ എഫ് ഐ ശാർക്കര മേഖല പ്രസിഡൻ്റ് എസ് ബൈജു, സെക്രട്ടറി സജിത്ത് ഉമ്മർ, സൗരഫ്, അരുൺ, ശിവപ്രസാദ്, സി.പി.ഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ വി വിജയകുമാർ, സതീശൻ എന്നിവർ നേതൃത്വം നൽകി.