മലയിൻകീഴ് : സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മൂന്ന് യുവാക്കളെ മലയിൻകീഴ് പൊലീസ് പിടികൂടി. വിളവൂർക്കൽ കൊച്ചുപൊയ്‌ക രാഹുൽ ഭവനിൽ എം.നന്ദു ഹരികൃഷണൻ(23), പെരുകാവ് താഴെചിറയ്ക്കൽ എ.അരുൺ (23, സുട്ടു ഉണ്ണി),പൊറ്റയിൽ നാരങ്ങറത്തലയ്ക്കൽ കോളനിയിൽ എം.പ്രകാശ് (32) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവ് പൊതികളും പൊലീസിന് ലഭിച്ചു. ചെറുപൊറ്റ ഗവ. ആശുപത്രിക്കു സമീപത്തെ പാറയ്ക്കടുത്താണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്നു കഞ്ചാവു വാങ്ങാനെത്തിയ രണ്ടു പേരെ പിടികൂടിയപ്പോഴാണ് കഞ്ചവ് വില്പ സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തു നിന്ന് എട്ടു ഇരുചക്രവാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. മലയിൻകീഴ് സി.ഐ.അനിൽകുമാർ,എസ്.ഐ.സൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
