Search
Close this search box.

ശിവഗിരിയിലേക്കുള്ള ഇടറോഡിന്റെ അവസ്ഥ ഇതാണ്…..

eiR6KIX39610

വർക്കല:  എസ്.എൻ. കോളേജിൽനി ന്ന്‌ ശാന്തിഗിരി ക്ഷേത്രം വഴി ശിവഗിരിയിലേക്കുള്ള ഇടറോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ആറുമാസത്തിനു മുൻപ്

ആധുനികരീതിയിൽ പുനർനിർമിക്കുന്നതിന് ടാറിട്ട റോഡ് വെട്ടിപ്പൊളിച്ച് പാകിയ മെറ്റലാണ് ഇളകിക്കിടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.  മെറ്റലിളകി കിടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്രയും കാൽ നട യാത്രയും ദുരിതമാണ്. പതിവായി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും കാണാം. റോഡ് കുത്തിയിളക്കി മെറ്റൽ പാകിയെങ്കിലും ടാറിങ് വൈകിയതാണ് റോഡ് പൊട്ടിപ്പൊളിയാൻ കാരണമായത്. മുക്കാൽ കിലോമീറ്ററിൽ താഴെ ദൂരമുള്ള റോഡാണ് പണി പൂർത്തായാക്കാതെ യാത്രക്കാരെയും പരിസരവാസികളെയും ബുദ്ധിമുട്ടിക്കുന്നത്. ശിവഗിരി തീർഥാടന സമയമായിട്ടും തീർഥാടകർ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇടറോഡ് നന്നാക്കാൻ നടപടിയുണ്ടാകുന്നില്ല. തീർഥാടനത്തിന് ശിവഗിരിയിലേക്കെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എസ്.എൻ. കോളേജ്, നഴ്‌സിങ് കോളേജ്, സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടുകളിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!