മലയിൻകീഴ് : വെള്ളിമൂങ്ങയെ കാക്കാക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച് നാട്ടുകാർ വനം വകുപ്പിന് കൈമാറി.മലയിൻകീഴ് വില്ലേജാഫീസിനു സമീപത്തെ ചന്ദ്രന്റെ പുരയിടത്തിലാണ് വെള്ളിമൂങ്ങ ആക്രമണത്തിന് ഇരയായത്. നാട്ടുകാർ മൂങ്ങയെ രക്ഷപ്പെടുത്തിയശേഷം മലയിൻകീഴ് പൊലീസ് സ്റ്റേഷനിലും തുടർന്ന് വനം വകുപ്പ് അധികൃതരെയും അറിയിക്കുകയായിരുന്നു.
