പാങ്ങോട് :രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയെ പാങ്ങോട് പോലീസ് പിൻ തുടർന്നു പിടികൂടി. വേളി സ്വദേശിയും ഭരതന്നൂർ സ്വദേശിയായ യുവാവിന്റെ ഭാര്യയുമായ സോണിയ (21) ആണ് തിരുവനന്തപുരം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത് . ഭർത്താവിന്റെ ജേഷ്ഠൻ നൽകിയ പരാതിയിൽ പാങ്ങോട് പോലീസ് പിന്തുടർന്നപ്പോൾ യുവതിയെ ഉപേക്ഷിച്ചു കാമുകൻ രക്ഷപ്പെട്ടു. തുടർന്ന് പിടിയിലായ സോണിയയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനാണ് യുവതിക്കെതിരെ കേസ്.
പാങ്ങോട് സി ഐ സുനീഷ്, എസ് ഐ അജയൻ, വനിതാ പോലീസ് ഗീത എന്നിവരാണ് പിടികൂടിയത്.