പോത്തൻകോട്: കുന്നിടിച്ച് അനധികൃതമായി മണ്ണ് കടത്തിയ എട്ട് ടിപ്പർ ലോറികളും മണ്ണ് മാന്തി യന്ത്രവും പോലീസ് പിടികൂടി. നന്നാട്ടുകാവ് വെട്ടുവിള പ്രദേശത്ത് മണ്ണ് കടത്തൽ വ്യാപകമായതിനെ തുടർന്ന് പോത്തൻകോട് പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്.
പോത്തൻകോട് എസ്ഐ രഞ്ചിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾക്ക് പിഴ ഈടാക്കി. അനുമതിയില്ലാതെ കുന്നിടിക്കുന്ന പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എസ്ഐ പറഞ്ഞു. വെമ്പായം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കുന്നിടിച്ച് മണ്ണ് കടത്തൽ വ്യാപകമെന്നാണ് നാട്ടുകാരുടെ പരാതി.