Search
Close this search box.

ഞരമ്പ് മുറിച്ച വീട്ടമ്മ കിണറ്റിൽ ചാടി, ഫയർഫോഴ്‌സ് രക്ഷിച്ചു

eiN0AGN23421

വെ​ഞ്ഞാ​റ​മൂ​ട്: കൈ ​ഞ​ര​മ്പ് മു​റി​ച്ച​ശേ​ഷം കി​ണ​റ്റി​ൽ ചാ​ടി​യ വീ​ട്ട​മ്മ​യെ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി.​ആ​റാം​താ​നം സൊ​സൈ​റ്റി വ​ട്ട​വി​ള വീ​ട്ടി​ൽ പ്ര​കാ​ശ​ന്‍റെ ഭാ​ര്യ അം​ബി​ക (60) അ​ണ് അ​യ​ൽ​വാ​സി​യാ​യ ശ്രീ​ന​ന്ദ​ന​ത്തി​ൽ നി​ശാ​ന്തി​ന്‍റെ കി​ണ​റ്റി​ൽ ചാ​ടി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ കി​ണ​റ്റി​ൽ ചാ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ക​ദേ​ശം അ​ൻ​പ​ത​ടി താ​ഴ്ച​യും പ​ത്ത​ടി​യോ​ളം വെ​ള്ള​മ​ ുള്ള കി​ണ​റ്റി​ലേ​ക്കാ​യി​രു​ന്നു ഇ​വ​ർ ചാ​ടി​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ഫ​യ​ർ​മാ​നാ​യ ര​ഞ്ജിത്ത് കി​ണ​റ്റി​ൽ ഇ​റ​ങ്ങി അം​ബി​ക​യെ നെ​റ്റ് ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ന് പു​റ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വീ​ട്ട​മ്മ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അധികൃ തർ പ​റ​ഞ്ഞു.

വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ആ​ർ.​അ​നി​ൽ​കു​മാ​ർ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ അ​ജി​ത് കു​മാ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ ര​ഞ്ജിത്ത്, വി​ജേ​ഷ്, സ​ന​ൽ​കു​മാ​ർ, ഹോം ​ഗാ​ർ​ഡ്മാ​രാ​യ ശ​ര​ത്, ദേ​വ​സ്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!