ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രവും പഞ്ചായത്ത് ഓഫീസും ഫയർഫോഴ്സ് ശുചീകരിച്ചു.ബ്ലീച്ച് സൊല്യൂഷൻ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൂർണമായി അണുവിമുക്തമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ, എഫ്.ആർ.ഒ മാരായ ഷൈൻ ബോസ്, വിനോദ് ,സുജിത്ത്, ഷമ്മി ഹോം ഗാർഡ് ജയലാൽ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
