Search
Close this search box.

ബോധരഹിതനായ വൃദ്ധനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘം ആശുപത്രിയിലെത്തിച്ചു

ei1HG6F46757_compress76

ആറ്റിങ്ങൽ : വാർദ്ധക്യസഹജമായ അസുഖം മൂലം ബോധരഹിതനായ വൃദ്ധനെ ഫയർ ഫോഴ്സ് സംഘം ആശുപത്രിയിലെത്തിച്ചു. പൂവൻപാറ കൽപ്പകശ്ശേരി വീട്ടിൽ വിശ്വംഭരനെ(75)യാണ് ഫയർ ഫോഴ്സ് ആമ്പുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വിശ്വംഭരനും ഭാര്യയും ഭാര്യയുടെ സഹോദരിയുമാണ് വീട്ടിൽ താമസിക്കുന്നത്. ഭർത്താവ് ബോധരഹിതനായി കിടക്കുന്നത് കണ്ട് ഫയർ സ്റ്റേഷനിലെയോ പോലീസിന്റെയോ നമ്പർ അറിയാത്ത വൃദ്ധയായ ഭാര്യ ഒരു കിലോമീറ്ററോളം നടന്നാണ് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. ഉടൻ തന്നെ ഫയർ ഫോഴ്സ് സംഘം ആംബുലൻസുമായി പോയി അവരെ ആശുപത്രിയിൽ എത്തിച്ചു.

എസ്.എഫ്.ആർ.ഒമാരായ സി.ആർ. ചന്ദ്രമോഹൻ, മനു വി.നായർ, എഫ്.ആർ.ഒമാരായ സന്തോഷ് ,സുമിത്ത് എന്നിവർ ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!