Search
Close this search box.

പ്രതിസന്ധികളിൽ കരുത്ത് പകരേണ്ടത് യുവജനങ്ങൾ: രാധാകൃഷണൻ കുന്നുംപുറം

eiCLPDO66549_compress73

ലോകം വിറങ്ങലിച്ചു നിൽക്കുന്ന ദുരിതകാലങ്ങളിൽ യുവജനങ്ങളാണ് നാടിന്റെ ശക്തിയെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം പറഞ്ഞു. എ.ഐ.വൈ.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിനായി പ്രഖ്യാപിച്ച ന്യൂസ് പേപ്പർ ചലഞ്ചിന് ആറ്റിങ്ങൽ മണ്ഡലത്തിൽ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.സർഗ്ഗാത്മകമായ പുതിയ രീതികളാണ് അതിജീവനത്തിന് കരുത്ത് പകരുന്നത്.അനുകരണങ്ങളല്ല അനുഭവങ്ങളിൽ നിന്നുമാണ് നാം പുതിയ വഴിതേടേണ്ടത്. ആർക്കും സാമ്പത്തികഭാര മേൽപ്പിക്കാതെ പഴയ ന്യൂസ് പേപ്പറുകൾ ശേഖരിച്ച് വിൽക്കുന്ന എ.ഐ.വൈ എഫിന്റെ ന്യൂസ് പേപ്പർ ചലഞ്ച് മികച്ച മാതൃകയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ യുവജനങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദിനപത്രങ്ങൾ എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി അംഗം ആറ്റിങ്ങൽ ശ്യാമിന് ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു ,
പ്രസിഡൻ്റ് വിനീത് കരച്ചിയിൽ, വൈസ് പ്രസിഡൻ്റ് സച്ചിൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!