Search
Close this search box.

പ്രവാസികളുടെ ക്വാറന്റൈൻ സംവിധാനങ്ങൾക്കായി ആറ്റിങ്ങൽ പട്ടണം സജ്ജം : നഗരസഭ ചെയർമാൻ

ei9V7PD63769_compress29

ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിൽ പട്ടണത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു.
പ്രവാസികളുടെ ക്വാറന്റൈൻ സംവിധാനങ്ങൾക്കായി പട്ടണം സജ്‌ജമാണെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ്. നഗരസഭയുടെ വനിതാ ഹോസ്റ്റൽ, ഡയറ്റ് ഹോസ്റ്റൽ, സ്പോർട്‌സ് ഹോസ്റ്റൽ എന്നിവ ക്വാറന്റൈന് വേണ്ടി സജ്ജീകരിച്ചു. ക്വാറന്റൈനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ട ബോധവൽക്കരണം നടത്തും. ക്വാറന്റൈൻ സംവിധാനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി നഗരസഭ മോണിറ്ററിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി അംഗം ഒരു ദിവസം കുറഞ്ഞത് ഒരു നേരമെങ്കിലും ഇവരെ സന്ദർശിച്ച് വിവിരങ്ങൾ രേഖപ്പെടുത്തും. കൂടാതെ ഹോം ക്വാറന്റൈനിലൊ, ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലൊ ഉള്ളവർക്ക് ഏതൊരാവശ്യത്തിനും നഗരസഭയുമായി ബന്ധപ്പെടാമെന്ന് ചെയർമാൻ അറിയിച്ചു. നഗരസഭാ സെക്രട്ടറി എസ്. വിശ്വനാഥൻ, വിവിധ വാർഡിലെ കൗൺസിലർമാർ, ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ്, സബ് ഇൻസ്പെക്ടർ എസ്. സനൂജ്, വില്ലേജ് ഓഫീസർ മനോജ് എൻ.കെ, സി.ഡി.എസ് ചെയർ പേഴ്സൺ എ. റീജ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ ബി.അജയകുമാർ, എസ്.എസ്. മനോജ്, ടൗൺ സൊസൈറ്റി പ്രസിഡന്റ് എം. മുരളി, എം.എൽ.എ യുടെ പ്രതിനിധികളായ ദിലീപ്, വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെടേണ്ട നഗരസഭാ ഹെൽപ്പ് ലൈൻ നമ്പർ : 9847115669

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!