വിവാഹ ചടങ്ങുകൾ ലളിതമാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ദമ്പതികൾ.വെഞ്ഞാറമൂട് മാരിയത്ത് വിഷ്ണുഭവനിൽ വിഷ്ണുവും വെഞ്ഞാറമൂട് മുരൂർക്കോണം ശ്രീനിലയം വീട്ടിൽ അശോകന്റെയും ഷൈലജയുടെയും മകൾ ശ്രുതിയും തമ്മിലുള്ള വിവാഹമാണ് നടന്നത്.വധുഗ്രഹത്തിൽ വച്ച് നടന്ന ചടങ്ങിലാണ് അഡ്വ.ഡി.കെ മുരളി എം.എൽ.എ യുടെ കൈവശം 10000/- രൂപയുടെ ചെക്ക് കൈമാറിയത്.
