കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാത്സംഘത്തിന് ഇരയായത്. പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിൽ നിന്നും 4 മണിയോടുകൂടി ഭർത്താവ് വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിർബന്ധിച്ചു യുവതിക്ക് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ വഴിയിൽ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തിൽ കണിയാപുരത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതായി സൂചന. യുവതിയെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
