Search
Close this search box.

ഭൂമിക്കൊരു കുടചൂടാൻ കിളിമാനൂർ ബി.ആർ.സിയും

eiPIRJS55618_compress86

കിളിമാനൂർ:ഭൂമിക്ക് കുട ചൂടാൻ ഒരുകോടി മരങ്ങൾ എന്ന സർക്കാർ പദ്ധതിയിൽ കിളിമാനൂർ ബി ആർ സി യും ഭാഗമായി. ബി ആർ സി പരിധിയിലെ വിദ്യാലയങ്ങളിൽ പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.ലോക് ഡൗണായതിനാൽ അധ്യാപകരും കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കും. വൃക്ഷതൈ നട്ടു പിടിപ്പിക്കുന്ന ചിത്രങ്ങൾ ബി ആർ സി ശേഖരിക്കും.ഏറ്റവും കൂടുതൽ തൈകൾ നട്ടു പിടിപ്പിക്കുന്ന കുട്ടിക്കും വിദ്യാലയത്തിനും ജൂൺ 17 മരുവൽക്കരണ പ്രതിരോധ ദിനത്തിൽ ബി ആർ സി സമ്മാനവും പ്രശസ്തിപത്രവും നൽകും.പദ്ധതിയുടെ ബിആർസി തല ഉദ്ഘാടനം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ വൈശാഖ് കെ എസ് നിർവ്വഹിച്ചു.സി ആർ സി കോ ഓർഡിനേറ്റർമാരായ കവിത ടി എസ്, അനീഷ് എസ് എൽ, ഷബ്ന എ, രേണുക വി എസ് റിസോഴ്‌സ് അധ്യാപകർ പങ്കെടുത്തു.

ചിത്രം. ഭൂമിക്കൊരു കുട ചൂടാം പദ്ധതിയുടെ ബിആർസി തല ഉദ്ഘാടനം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ വൈശാഖ് കെ എസ് നിർവ്വഹിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!