കഠിനംകുളത്ത് യുവതിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്ത് മനോജിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്ന സ്ത്രീയെ വീട്ടിൽ നിന്നും വിളിച്ചറക്കി അക്രമിസംഘത്തിൻ്റെ അടുത്തെത്തിച്ചത് മനോജെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, യുവതിയുടെ അഞ്ച് വയസുകാരനായ മകനെ കേസില്‍ മുഖ്യസാക്ഷിയാക്കും.

സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികൾ തന്നെയും അമ്മയെയും മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമാകും എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയുമാണ് നേരത്തെ അറസ്റ്റിലായത്. ഇന്നലെ മജിസ്ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യമൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികളുടെ അറസ്റ്റ്.
കേസിലെ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റി കൊണ്ടു പോയ ഓട്ടോയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുളളത്. ഇയാൾക്കുളള അന്വേഷണം പൊലീസ് ഊർജിതമാക്കി. അതേസമയം, യുവതിയെയും കുട്ടിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.