വർക്കല നിയോജക മണ്ഡലത്തിൽ സ്വന്തമായി ടി.വിയോ മൊബൈൽ ഫോണോ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കുന്നതിനായാണ് വർക്കല കെയറിന്റെ നേതൃത്വത്തിൽ ടീവി ചലഞ്ചു ആരംഭിച്ചത്. പള്ളിക്കൽ സ്വദേശി ശുഹൈബ് പള്ളിക്കൽ സംഭാവന ചെയ്ത ടീവി പള്ളിക്കൽ ഗവണ്മെന്റ ഹയർ സെക്കണ്ടറി സ്കൂൾ അധികൃതർക്ക് വർക്കല കഹാർ എക്സ് എം എൽ എ കൈമാറി. വർക്കല നിയോജക മണ്ഡലത്തിലെ സുമനസ്സുകളുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ സർക്കാർ സ്കൂളുകളിൽ ടീവി എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
