നെടുമങ്ങാട് :നെടുമങ്ങാട് കരിപ്പൂര് ഗവണ്മെന്റ് ഹൈസ്കൂളിലെ 1991എസ്.എസ്.എൽ.സി ബാച്ചിന്റെ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ. ഇപ്പോള്‍ കരിപ്പൂര് സ്കൂളില്‍ പഠിക്കുന്ന ഓൺലൈൻ ക്ലാസുകൾ പഠിക്കാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധനരായ ആറു കുട്ടികള്‍ക്ക് ഇവര്‍ സമ്മാനമായി ടെലിവിഷനുകൾ എത്തിച്ചു നൽകി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മങ്ങലേല്‍ക്കാത്ത സൗഹൃദത്തിന്റെ ഇഴകള്‍ക്ക് തിളക്കമേറുകയാണ് ഈ അവസരത്തിൽ. ഈ വീടുകളില്‍ അധ്യാപകരുടെ വകയായി കേബിള്‍ കണക്ഷന്‍ എടുത്തു നല്‍കി..
