ചുള്ളിമാനൂർ : ഇളവട്ടത്ത് മദ്യപാനികൾ യുവാവിന്റെ തലയിൽ കല്ലു കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ഇളവട്ടം ഷാനുഭവനിൽ ഷാനു (32)നെ ആണ് ഒരു സംഘം മദ്യപാനികൾ മർദിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ആണ് സംഭവം. പരുക്കേറ്റ ഷാനുവിന്റെ തലയിൽ ആറു തയ്യലും, ദേഹമാസകലം പരിക്കുകളോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പാലോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു