വെമ്പായം: കന്യാകുളങ്ങര മാർക്കറ്റിലെ ചവർ കൂനയ്ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
കഴിഞ്ഞദിവസം രാത്രി 12 ന് ഉണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്സിന്റെ സംയോജിത ഇടപെടൽ വൻ ദുരന്തം ഒഴിവായി. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ വട്ടപ്പാറ പോലീസിലും വെഞ്ഞാറമൂട് പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ചവർ കൂനയ്ക്ക് സമീപം നിരവധി കടകൾ ഉണ്ടായിരുന്നെങ്കിലും ഇവിടെയ്ക്ക് തീ പടരുന്നതിന് മുന്പ് തീകെടുത്താൻ ഫയർഫോഴ്സിന് കഴിഞ്ഞതാണ് ദുരന്തം ഒഴിവാക്കായത്.
വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ ലീഡിംഗ് ഫയർമാൻ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.