നെടുമങ്ങാട്: വെള്ളനാട്, വാളിയറ, തോവൻകോട്, അശ്വതി ഭവനിൽ അശ്വിൻ (19) നെയാണ് ബൈക്ക് മോഷനത്തിന് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കരകുളം സ്വദേശി രാഹുലിൻ്റെ ബൈക്കാണ് മോഷ്ടിച്ചത്. കഴിഞ്ഞ ഫെബ്രുവരി 25-ന് രാത്രി 11 മണിയോടു കൂടി കരകുളം കെൽട്രോൺ ജംങ്ഷനു സമീപമുള്ള വീടിനോടു ചേർന്ന കടയുടെ സമീപത്ത് പാർക്ക് ചെയ്ത് സൂക്ഷിച്ചിരുന്നതാണ് ബൈക്ക്. പൾസർ ഇനത്തിൽപ്പെട്ട മോട്ടോർ സൈക്കിളിൻ്റെ ഹാൻഡിൽ ലോക്ക് പൊട്ടിച്ച് മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപി, ജൂനിയർ എസ്.ഐ അനുരാജ്, എ.എസ്.ഐ വിജയൻ, പോലീസുകാരായ ബിജു, അനിൽ കുമാർ, സനൽ രാജ്, രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.