Search
Close this search box.

കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്നു: വർക്കല കഹാർ.

eiH6UHU4485_compress31

കല്ലമ്പലം: കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്നു എന്നും രാജ്യത്തെ അവർക്ക് വേണ്ടി തീറെഴുതി കൊടുക്കുന്നുവെന്നും പെട്രോൾ ഡീസൽ വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി കമ്മിറ്റി കല്ലമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച ഉന്തുവണ്ടി സമരത്തിൽ വർക്കല കഹാർ ആരോപിച്ചു. അടിക്കടി ഉണ്ടാകുന്ന പെട്രോൾ ഡീസൽ വില വർധനവിലൂടെ കേന്ദ്ര സർക്കാർ പൊതുജനങ്ങളുടെ മേൽ അമിതഭാരം ചുമത്തുന്നു എന്നും വർക്കല കഹാർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി പ്രസിഡൻറ് ജിഹാദ് കല്ലമ്പലം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.എം.എം താഹ, അനീഷ് കുമാർ, എ എം ജാൻ, അച്ചു സത്യ ദാസ്, അരുൺ നാവായിക്കുളം, സുമേഷ് പനയറ എന്നിവർ സംസാരിച്ചു. ആസിഫ്, അഫ്സൽ, അജാസ്, ഹരികൃഷ്ണൻ, മിഥുൻ, റിയാസ് വേട്ടക്കാട്ടുകോണം, അച്ചു ശിവകുമാർ, ശിഹാബ്, സൽമാൻ, അനൂപ്, നിജാസ്, മുബാറക്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!