കഠിനംകുളം : കഠിനംകുളം പുത്തൻതോപ്പ് പാലത്തിനു സമീപം മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ആറ് പേർ അറസ്റ്റിൽ.
ഞായറാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. മൂന്ന് മാസങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന വിഷയത്തെ തുടർന്നുള്ള മുൻവൈരാഗ്യമായിരുന്നു ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.
ചിറയ്ക്കൽ സ്വദേശി ഷിയാസിനെയാണ് ചിറയ്ക്കൽ സ്വദേശിയായ ഷാജിയുടെ നേതൃത്വത്തിൽ വെട്ടിയത്. തുടർന്ന് ഞായറാഴ്ച രാത്രിയോടെ ഷാജിയുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് ഒരു സംഘം ആളുകൾ തീയിട്ടിരുന്നു. ഇരു സംഘങ്ങളിലുമായി ആറു പേരെ കഠിനംകുളം പോലീസ് അറസ്റ്റു ചെയ്തു. ചിറയ്ക്കൽ മില്ലുനട ഷാജി കോട്ടേജിൽ സ്റ്റെൻസിലാസ് മകൻ ഷാജി (46), ചിറയ്ക്കൽ ജലജാഹൗസിൽ ബർണദാസ് മകൻ അനിൽകുമാർ (49), ചിറയ്ക്കൽ മില്ലുനട മനോജ്ഭവനിൽ സുകുമാരൻ മകൻ ബൈജുകുമാർ (41), ചിറ്റാറ്റ്മുക്ക് സെൻ്റ് വിൻസെൻ്റ് സ്കൂളിന് സമീപം സദാനന്ദൻ മകൻ അജയകുമാർ (40), ഷക്കീല മൻസിലിൽ സക്കീർ മകൻ കൊച്ചുഷാജി എന്ന ഷാജി (27), മണക്കാട്ട് വിളാകം വീട്ടിൽ ജഹാംഗീർ മകൻ ഷിയാസ് (29) എന്നിവരെയാണ് കഠിനംകുളം ഐഎസ്എച്ച്ഒ പി.വി വിനീഷ്കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ്കുമാർ, കൃഷ്ണപ്രസാദ്, ഷാജിബിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വീഡിയോ കോൺഫറൻസിലൂടെ റിമാൻ്റ് ചെയ്തു.