1957ൽ കിളിമാനൂർ കേന്ദ്രീകരിച്ച് ആദ്യമായി സ്ഥാപിതമായ സരള മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സ്ഥാപകനായ ഡോക്ടർ വിജയനെ കോൺഗ്രസ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഐഎൻടിയുസി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം നാഥ്, കോൺഗ്രസ് ബ്ലോക്ക് ട്രഷറർ എ ആർ ഷമീം, കെഎസ്യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ് സിബി ശൈലേന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രേംലാൽ, ബിയോൺ തുടങ്ങിയവർ പങ്കെടുത്തു