മംഗലപുരം : കുറക്കട ടാഗോർ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി. മംഗലാപുരം ഗ്രാമപഞ്ചായത് ഒന്നാം വാർഡ് മെമ്പർ ഗോപിനാഥൻ പഠന മുറിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി ശശികുമാർ അംഗങ്ങൾ ആയ അർജുൻ, അഭിഷേക്, ഹരികൃഷ്ണൻ, ആരോമൽ, മാഹിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസുകൾ കാണുകയും അവർക്ക് ഉണ്ടാകുന്ന സംശയങ്ങൾ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കാനും നോട്സ്, പ്രൊജക്റ്റ് എന്നിവ ചെയ്യാനും സഹായിക്കുക, പാഠഭാഗങ്ങളെ ആസ്പദമാക്കി വീക്കിലി ടെസ്റ്റ് നടത്തുക എന്നിവ ആണ് പഠന മുറിയിലൂടെ ഉദ്ദേശിക്കുന്നത്.
