പുല്ലമ്പാറ : ഡി.കെ മുരളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ മണ്ണയം പാലുവള്ളി പാലത്തിന്റെ നിർമാണോദ്ഘാടനം എംഎൽഎ ഡികെ മുരളി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി, ജില്ലാ പഞ്ചായത്ത് മെമ്പർ വൈ.വി ശോഭകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശ്രീകണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാ വിജയൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.