അന്യസംസഥാനത്ത് നിന്നെത്തിയ വൃദ്ധനെ ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല

eiHFFID32602_compress63

വിളവൂർക്കൽ: മകനോടൊപ്പം രാജസ്ഥാനിൽ കഴിഞ്ഞിരുന്ന മലയം സ്വദേശിയായ 73കാരൻ നാട്ടിലെത്തിയപ്പോൾ ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല. പൊലീസെത്തിയാണ് ഇദ്ദേഹത്തെ ക്വാറന്റൈനിലാക്കിയത്. ഇന്നലെ രാവിലെ മുതൽ മലയം ഭാഗത്ത് ഇദ്ദേഹം കറങ്ങിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അംഗം എൽസ വിവരം പൊലീസിൽ അറിയിച്ചു. മലയിൻകീഴ് എസ്.ഐ ആർ. രാജേഷ്, ജനമൈത്രി പൊലീസിന്റെ ചുമതലയുള്ള ഹരീഷ് എന്നിവരെത്തി ബന്ധുക്കളുമായി സംസാരിച്ചെങ്കിലും വീട്ടിൽ സൗകര്യമില്ലെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറി.ആരോഗ്യപ്രവർത്തകരെ അറിയിച്ചപ്പോൾ ഞായറാഴ്ച ആയതിനാൽ എത്താൻ സാധിക്കില്ലെന്ന് അവരും കൈമലർത്തി. കാട്ടാക്കട ഡെപ്യൂട്ടി തഹസീൽദാർ ഗോപാലകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് വൃദ്ധനെ ആംബുലൻസിൽ കാട്ടാക്കടയുള്ള ക്വാറന്റൈൻ കേന്ദ്രത്തിലാക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്ത് എത്തിയ വയോധികൻ ബസിലാണ് നാട്ടിലെത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!