ആറ്റിങ്ങൽ : രാജ്യത്തിന്റെ വൻവികസനം ലക്ഷ്യമാക്കി സ്വദേശാധിഷ്ഠിത ഉൽപ്പന്നങ്ങളെ കണ്ടെത്തുകയും പ്രോത്സഹിപ്പിക്കുകയും അവയ്ക്ക് വിപണി സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക , ഓൺലൈൻ മാർക്കറ്റിംഗ് ഭീമന്മാരുടെ മുന്നിൽ അടിപതറി വീഴാതെ പ്രാദേശിക വ്യാപാരികളെ താങ്ങി നിർത്താൻ ഉതകുന്ന നിർദ്ദേശങ്ങളും ആശയങ്ങളും സ്വരൂപിച്ചു പ്രാവർത്തിക തലത്തിലെത്തിക്കുക , പുത്തൻ ആശയങ്ങളെയും കണ്ടെത്തലുകളെയും വിലയിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ഇത്തരം കണ്ടെത്തലുകളെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തകയും അവയ്ക്ക് വേണ്ട പരിഗണന ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങിയ വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുമായി പുതു തലമുറയെക്കൂടി നേതൃനിരയിൽ അണിനിരത്തിക്കൊണ്ട് ഇന്ത്യയിലാകെ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ സെൽഫ് സഫിഷ്യന്റ് ഇന്ത്യ മൂവ്മെന്റിന്റെ ആറ്റിങ്ങൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ആറ്റിങ്ങൽ സ്വദേശിയും സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ദീബു ബാബുവിന്റെ നേതൃത്വത്തിലാണ് ആറ്റിങ്ങലിൽ ഈ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത് . പ്രാരംഭഘട്ടത്തിൽ തന്നെ ആറ്റിങ്ങൽ നിവാസികളിൽ നിന്നും ശക്തമായ പിന്തുണയും സഹകരണവും ഈ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത് യുവതലമുറയ്ക്ക് കൂടുതൽ പ്രചോദനമാകുന്നുണ്ട്.
ആറ്റിങ്ങൽ ചുടുകാട് കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ രാമചന്ദ്രൻ , രാമഭക്തൻ, പി.ശശി, അശോകൻ, രാജൻ, ഗോപാലകൃഷണൻ എന്നിവർ ജനകീയ കൂട്ടായ്മയുടെ ഭാഗത്തു നിന്നും പങ്കെടുത്തു.