അഞ്ചുതെങ്ങിൽ 2 വർഷം മുൻപ് കുഴിച്ചിട്ട തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ പുറത്തുവന്നു

eiWORUM92905_compress89

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ രണ്ടുവർഷം മുമ്പ്‌ തിമിംഗലത്തെ കുഴിച്ചിട്ട സ്ഥലത്തുനിന്ന്‌ ദുർഗന്ധം പടർന്നു. ‌മാമ്പള്ളി എൽപിസ്കൂളിന്‌ പടിഞ്ഞാറ് വശത്താണ്‌ രണ്ട് വർഷം മുമ്പ് തീരത്തടിഞ്ഞ തിമിംഗലത്തെ കുഴിച്ചിട്ടത്‌.  കടൽക്ഷോഭത്തെ തുടർന്ന് ഈ പ്രദേശത്തെ മണ്ണ് മാറിയപ്പോൾ അവശിഷ്ടങ്ങൾ പുറത്തുവരികയും ദുർഗന്ധം പരക്കുകയുമായിരുന്നു.

നാട്ടുകാരുടെ പരാതിയെത്തുടർന്ന്‌ അഞ്ചുതെങ്ങ് സിഐ, ഫയർഫോഴ്സ്, പഞ്ചായത്ത്, വില്ലേജ് അധികാരികൾ സ്ഥലത്തെത്തി. തിമിംഗലത്തിന്റെ അഴുകിയ ഭാഗങ്ങൾ വീണ്ടും കുഴിച്ചുമൂടി. പഞ്ചായത്ത് പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ, വാർഡ് മെമ്പർ ഹെലെൻ, സിപിഐ എം ലോക്കൽ സെക്രട്ടറി വി ലൈജു, മത്സ്യസംഘം പ്രസിഡന്റ് ആർ ജറാൾഡ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!