ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥിരമായി ശുദ്ധജലം നൽകുന്നതിനായി പ്രവർത്തനക്ഷമമായ ഗാർഹിക കണക്ഷനുകൾ നൽകുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിൽ 2780 പുതിയ കുടിവെളള കണക്ഷനുകൾ നൽകും. നിലവിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടില്ലാത്ത നാല് കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് 37196151 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര – സംസ്ഥാന വിഹിതങ്ങൾക്ക് പൂറമേ ഗ്രാമപഞ്ചായത്തിന്റെ ധനകാര്യ കമ്മീഷന് വിഹിതമായ – 55.79 ലക്ഷം രൂപയും 2780 ഗുണഭോക്താക്കളിൽ നിന്നുളള ഗുണഭോക്ത്യവിഹിതമായ 37.19 ലക്ഷം രൂപയും ( ഒരാൾക്ക് 1338 / – രൂപ ) ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അറിയിച്ചു .
