Search
Close this search box.

ചന്ദനം കടത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ..

eiCRH6P52949

പാലോട്: പാലോട് വനംവകുപ്പ് പരിധിയിലെ കല്ലാറിൽനിന്നും ലക്ഷങ്ങളുടെ ചന്ദനത്തടി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.

കല്ലാർ സ്വദേശികളായ അംബേദ്‌കർ കോളനിയിൽ എസ്.സന്തോഷ്(30), രജിതാ ഭവനിൽ ആർ.രതീഷ്(30), റോഡരികത്തുവീട്ടിൽ കെ.ഷാനി(38), വിജയവിലാസത്തിൽ ശിങ്കിടി വിജയൻ എന്നുവിളിക്കുന്ന വിജയൻ(40) എന്നിവരെയാണ് പാലോട് റെയ്ഞ്ച് ഓഫീസർ അജിത്ത്കുമാറും സംഘവും അറസ്റ്റുചെയ്തത്.

ജനുവരി 28-ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കല്ലാറിലെ വനമേഖലയിൽനിന്നു ചാക്കിലാക്കി കടത്താൻ ശ്രമിച്ചനിലയിൽ ചന്ദനമുട്ടികൾ കണ്ടെടുത്തിരുന്നു. അന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!