Search
Close this search box.

വർക്കല ബ്ലോക്ക്തല ശുചിത്വ പദവി പ്രഖ്യാപനം നടന്നു

ei9Q1UZ11953

വർക്കല : വർക്കല ബ്ലോക്ക്തല ശുചിത്വ പദവി സ്വയം പ്രഖ്യാപനം നടന്നു. വർക്കല ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ ബി സത്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ നാട്ടിൽ ഉയർന്ന് വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായുള്ളതാണ് ശുചിത്വ പദവി സ്വയം പ്രഖ്യാപന പ്രതിജ്ഞ.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംകെ യൂസഫ്, വൈസ് പ്രസിഡന്റ്‌ സ്മിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സബീന ശശാങ്കൻ, ജില്ലാ കോർഡിനേറ്റർ, ഹുമയൂൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ രാജ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!