Search
Close this search box.

പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ഗണപതിയാംകോണം – അയിലം പാലം റോഡ് നവീകരണം തുടങ്ങി

eiXFKXB19098

 

പുളിമാത്ത് : പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ഗണപതിയാംകോണം – അയിലം പാലം റോഡ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പാക്കേജിൽ 85 ലക്ഷം ചിലവഴിച്ച് നവീകരിക്കുന്നു. അയിലം പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതിന് ശേഷം കിളിമാനൂർ നിന്നും ആറ്റിങ്ങൽ ഭാഗത്ത് നിന്നും ധാരാളം വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. രണ്ട് പ്രളയങ്ങളിൽ തകർന്ന് പോയ റോഡ് നവീകരിക്കണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കും.

തോട്ടവാരം ജംഗ്ഷനിൽ നടന്ന യോഗത്തിൽ എം.എൽ എ അഡ്വ.ബി. സത്യൻ നിർമ്മാണ ഉദ്ഘാടനം ചെയ്തു. പുളിമാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശാന്തകുമാരി സ്വാഗതം ആശംസിച്ചു. സി.പി.ഐ എം ഏര്യാ കമ്മറ്റി അംഗം.റ്റി.എൻ.വിജയൻ, എൽ, സി സെക്രട്ടറി സെലിൽ കുമാർ, അഡ്വ.ശ്രീജ, ഗോപാലകൃഷ്ണൻ, തുളസി പന്തുവിള എന്നിവർ സംസാരിച്ചു. പഞ്ചായത്ത് എ ഇ ദിലിപ് കുമാർ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!