ആറ്റിങ്ങൽ : ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ വെബ് സീരീസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് .നാടകരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നടൻമാരാണ് ഇതിന് പിന്നിൽ. ചേട്ടായീസ് മീഡിയയുടെ ബാനറിൽ എരിവും പുളിയും എന്ന പേരിലാണ് വെബ് സീരീസ് പുറത്തിറക്കിയത്.കടുവയെ പിടിച്ച കിടുവ എന്നാണ് ആദ്യ എപ്പിസോഡിന്റെ പേര് .അനിൽ ആറ്റിങ്ങൽ ,കൂന്തളളൂർ വിക്രമൻ ,വി.ആർ .സുരേന്ദ്രൻ ,വിശാഖ് ആർ നായർ എന്നിവർ മുഖ്യ വേഷങ്ങളിലെത്തി.അനായേസേന കണ്ടിരിയ്ക്കാവുന്ന ഈ വെബ് സീരീസ് സംവിധാനം ചെയത് കലാരംഗത്ത് വിവിധ മേഖലകളിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഏ.കെ നൗഷാദ് ആണ്.അദ്ദേഹത്തിന്റെ സംവിധാന മികവ് ഏവരും എടുത്ത് പറയുന്നുണ്ട്. തിരക്കഥയും സംഭാഷണവും വി.ആർ .സുരേന്ദ്രൻ എഴുതി .ഏവരും എടുത്ത് പറയുന്ന മറ്റൊരു പ്രത്യേകത അതി മനോഹരമായ കാമറയും ഒഴുക്കുള്ള എഡിറ്റിങ്ങുമാണ് .സിനിമയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രേംജിത്ത് ചിറയിൻകീഴാണ് കാമറയും എഡിറ്റിങ്ങും നിർവഹിച്ചത്. ഇത് ഒരു ടീം വർക്കിന്റെ വിജയമെന്നാണ് വിനയാന്വിതനായി ഏ.കെ.നൗഷാദ് പറയുന്നത്.


വീഡിയോ കാണാൻ :