ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ 14 ആം വാർഡിൽ അവനവഞ്ചേരി അമ്പലംമുക്കിൽ കെഎസ്‌ആർടിസി ബസ്സിലേക്ക് മരം ഒടിഞ്ഞു വീണു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ആറ്റിങ്ങലിൽ നിന്നും നെടുമങ്ങാട് പോയ കെഎസ്ആർടിസി ബസ്സിലേക്കാണ് റോഡ് വശത്ത് നിന്ന വാഗ മരം ഒടിഞ്ഞു വീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ ബസ്സിന്റെ മുൻ വശത്തെ ചില്ല് പൊട്ടി. റോഡിന് കുറുകെ മരം വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ആറ്റിങ്ങൽ അഗ്നി ശമന സേനയെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.