സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരംഭിക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട് സാംസ്കാരിക നിലയത്തില്‍ സെപ്റ്റംബര്‍ 26 ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് അഡ്വ. വി ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.എച്ച് സലിം അദ്ധ്യക്ഷത വഹിക്കും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. അജി, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജയസിംഹന്‍, അരുണ.എസ്.ലാല്‍, മുഹമ്മദ് ഇക്ബാല്‍, വാര്‍ഡ് മെമ്പര്‍, ശ്രീലേഖകുറുപ്പ്, സെക്രട്ടറി. വി.സുപിന്‍ എന്നിവര്‍ സംസാരിക്കും.
എം.ടി വാസുദേവന്‍നായര്‍, കോവിലന്‍, വൈലോപ്പിളളി, എം.മുകുന്ദന്‍, സേതു, ടി. പത്മനാഭന്‍, മാധവിക്കുട്ടി, ബെന്യാമിന്‍, വാല്യം ഷേക്സ്പിയര്‍ തുടങ്ങിയ പ്രസ്തരായ എഴുത്തുക്കാരുടെ ആയരത്തില്‍ പരം മലയാളം പുസ്തകങ്ങള്‍, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ചോദ്യോത്തരങ്ങള്‍, പി.എസ്.സി, ബാങ്ക് പരീക്ഷ ചോദ്യോത്തരങ്ങള്‍, ഇംഗ്ലീഷ് ഭാഷാസഹായി അടക്കം ഉളള സംവിധാനം ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്നും ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.എച്ച് സലിം പറഞ്ഞു.