പുല്ലൂർമുക്കിലും കരടിയെ കണ്ടെന്ന് നാട്ടുകാർ, വനം വകുപ്പ് പരിശോധന നടത്തി

eiI7YB964758

 

നാവായിക്കുളം : നാവായിക്കുളം പഞ്ചായത്ത്‌ പരിധിയിൽ മടന്തപ്പച്ച ഭാഗത്ത് 2 ദിവസം മുൻപ് കരടിയെ കാണുകയും വനം വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കരടിയുടെ കാൽ പാടുകൾ കണ്ടെത്തിയതോടെയാണ് നാട്ടിൽ കരടിയെത്തിയെന്ന് വനം വകുപ്പ് ഉറപ്പിച്ചത്.

 

എന്നാൽ കഴിഞ്ഞ ദിവസം നാവായിക്കുളം പഞ്ചായത്തിലെ പുല്ലൂർമുക്കിൽ വീണ്ടും കരടിയെ കണ്ടതായി നാട്ടുകാർ. രാത്രി പത്തരയോടെ പുല്ലൂർമുക്ക് സ്കൂളിനു സമീപം താമസിക്കുന്ന അഹമ്മദ് റോഷനാണ് കരടിയെ കണ്ടത്. ഞായറാഴ്ചരാത്രിയിൽ വീടിനുസമീപത്തെ മരത്തിൽനിന്നു കരടി ചാടിയിറങ്ങിപ്പോകുന്നതാണ് കണ്ടത്. വീട്ടുകാരും സമീപവാസികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെ പുല്ലൂർമുക്കിൽ വനംവകുപ്പ് അധികൃതർ പരിശോധന നടത്തി. രണ്ടാഴ്ച മുൻപ് ചാത്തന്നൂരിലും പരിസരപ്രദേശങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് ജാഗ്രതാ നിർദേശവും ബോധവത്‌കരണവും നൽകി. പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അജിത് കുമാറിന്റെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയകുമാറിന്റെയും റാപിട് റെസ്പോണ്ട്സ് ടീമിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർന്നും പരിശോധന നടക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.


അതിരാവിലെയും രാത്രിയിലും സഞ്ചരിക്കുന്നവർ പരമാവധി അത് ഒഴിവാക്കുക.

രാത്രി വൈകി പുലർച്ചെ വരെ കരടി ഇര തേടി ഇറങ്ങാൻ സാധ്യത കൂടുതലാണ്.

റബ്ബർ ടാപ്പിങ്ങിന് പോകുന്നവർ, നടക്കാനിറങ്ങുന്നവർ, മറ്റ് ആവശ്യങ്ങൾ ക്കായി യാത്ര ചെയ്യുന്നവർ എന്നിവർ ഇരുട്ട് മാറിയതിനുശേഷം പുറത്തിറങ്ങുക.

പരമാവധി ഒറ്റക്ക് സഞ്ചരിക്കാതിരിക്കു

മടന്തപ്പച്ചയിൽ കരടിയെ കണ്ടു.. കൂടുതൽ വായിക്കാൻ… ക്ലിക്ക് ചെയ്യുക 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!