Search
Close this search box.

പാലോട് വ്യാജ സ്വർണ്ണം വിൽപ്പന നടത്തി പണം തട്ടുന്ന സംഘം പിടിയിൽ

IMG-20201009-WA0052

 

പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ പാലോട് ജംഗ്ഷനിലെ വിവിധ ജുവല്ലറികളിൽ വ്യാജ സ്വർണ്ണം വിൽപന നടത്തി പണം തട്ടിയെടുത്ത കേസിൽ 3 പ്രതികളെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് ,അഴിക്കോട് കുറുങ്ങോട് പറങ്കിമാംവിള സുബുഹന മൻസിലിൽ നാസറിന്റെ മകൻ സനൂപ് (25), പൂന്തുറ മാണിക്യ വിളാകം ഷാൻ മൻസിലിൽ നസീറിന്റെ മകൻ മുഹമ്മദ് ഷാൻ( 24), ബീമാപ്പള്ളി കുന്നുവിളാപുരയിടം TC 46/7 ൽ അദബനീസയുടെ മകൾ വാഹിദ( 34) എന്നിവരാണ് അറസ്റ്റിൽ ആയത്.

ഇന്നലെ ഉച്ചയോടെ ഒരു ഓട്ടോറിക്ഷയിൽ ഇവർ മൂന്ന് പേരും കൂടി പാലോട് ജംഗ്ഷനിൽ വന്ന ശേഷം രണ്ടു പേർ ഒരു ജുവല്ലറിയിൽ എത്തി രണ്ട് വളകൾ വിൽപന നടത്തുകയും പണം വാങ്ങി മടങ്ങി പോയ ശേഷം അടുത്ത കടയിൽ പോയി വീണ്ടും രണ്ടു വളകൾ വിൽപന നടത്തിയപ്പോൾ സ്വർണ്ണത്തിൽ സംശയം തോന്നി കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സ്വർണ്ണം ആണെന്നു മനസ്സിലാക്കി പോലിസിനെ അറിയിച്ചത്. പോലിസ് വിശദമായി ചോദ്യം ചെയപ്പോഴാണ് തട്ടിപ്പ് വെളിവായത്.

ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ബിഐഎസ് ഹാൾമാർക് മുദ്രയുളള ആഭരണങ്ങൾ ഉണ്ടാക്കിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. നെടുമങ്ങാട് സ്വദേശിയായ ഒരാൾ ആണ് ഇത് നിർമ്മിച്ചു നൽകിയത് എന്ന് അറിവായിട്ടുണ്ട്. ഇന്നലെ തന്നെ കുളത്തൂപുഴയിലെ ഒരു ജുവല്ലറിയിലും ഇവർ തട്ടിപ്പു നടത്തിയതിന് കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഒരു സ്ഥലത്ത് എത്തി അവിടെയുള്ള ഒന്നിലധികം കടകളിൽ മാറി മാറി കയറി വിൽപന നടത്തുന്നതാണ് ഇവരുടെ രീതി.

ചോദ്യം ചെയ്തതിൽ തിരുവനന്തപുരം, ശ്രീകാര്യം, പോത്തൻകോട്, ചിറയിൻകീഴ്, കാട്ടാക്കട, പേയാട്, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ജുവല്ലറികളിൽ വ്യാജ സ്വർണ്ണം വിൽപ്പന നടത്തി ഇത്തരം തട്ടിപ്പ് നടത്തിയതായി പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ചും നിർമ്മിച്ചു നൽകിയ ആളിനെക്കുറിച്ചും വിശദമായി പോലീസ് അന്വേഷണം നടത്തുന്നു. പാലോട് ഇൻസ്പെക്ടർ സികെ മനോജിന്റെ നേതൃത്വത്തിൽ എസ്‌ഐ മുരളീധരൻ ,ജിഎസ്ഐ സാം രാജ്, ജിഎസ്ഐ അൻസാരി, ജിഎഎസ്ഐ അനിൽകുമാർ ,സിപിഒ നിസ്സാം , അനൂപ്. വിനീത്, ഡബ്ലിയുസിപിഒ ലജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!