വർക്കല: വർക്കലയിൽ റോഡരികിൽ നിർത്തിയിരുന്ന കാറിന്റെ ചില്ലുകൾ സാമൂഹികവിരുദ്ധർ അടിച്ചുതകർത്തു. വർക്കല ശിവഗിരി കൈതക്കോണം അശ്വതിയിൽ നിതീഷിന്റെ കാറാണ് ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ തകർത്തത്.മുൻഭാഗത്തെയും പിൻഭാഗത്തെയും ഇരുവശങ്ങളിലെയും ചില്ലുകൾ തകർത്തിട്ടുണ്ട്. ആയുധമുപയോഗിച്ച് കാറിൽ കേടുപാടുകളുമുണ്ടാക്കി. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്നപ്പോൾ അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെട്ടു. വീട്ടിലേക്കു കാർ കയറ്റാൻ കഴിയാത്തതിനാൽ കൈതക്കോണം ദേവീക്ഷേത്രത്തിനു സമീപം ഇടവഴിയിലാണ് നിർത്തിയിരുന്നത്.