ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പ്പെട്ട അഴൂർ പെരുങ്ങുഴി കൃഷ്ണപുരം കൃഷ്ണൻകോവിലിനു സമീപം റീജൻസി വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.റ്റി.വി ക്യാമറകൾ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. അഴൂർ മുട്ടപ്പലം പുതുവൽ കോളനിയിൽ പുതുവൽവിള വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ റെഡ് ബിനു എന്നു വിളിക്കുന്ന ബിനു( 42 )വിനെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന വീട്ടിലെ സി.സി.റ്റി.വി ക്യാമറയിൽ പതിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.
ചിറയിൻകീഴ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിൽ എസ് .ഐ . വിനീഷ് , എ. എസ്ഐ ശ്രീജിത്ത് , സിപിഒമാരായ വിഷ്ണു , അനസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത് .മോഷണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു