അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന അടവിനകം കോളനി റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.
കേരള സർക്കാരിന്റെ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി പ്രകാരം ഇവിടെ അമ്പത് വീടുകൾ നിർമ്മിച്ചിരുന്നു.എന്നാൽ
ഈ കോളനിയിലേക്കു സഞ്ചാര യോഗ്യമായ റോഡ് ഇല്ലായിരുന്നു.തന്മൂലം കോളനിയിലേക്കുള്ള യാത്ര നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ട് ആയിരുന്നു.
ഈ പരിതാപകരമായ അവസ്ഥ ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര,
ഡെപ്യൂട്ടി സ്പീക്കർ വി. ശശി യുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുറമുഖ വകുപ്പിൽ നിന്നും തുക അനുവദിച്ചത്. ഇതിന്റെ നിർമ്മാണ പ്രവർത്തികൾ ക്ക് ഇന്ന് തുടക്കം കുറിച്ച്.
ഇതിന്റെ ഉദ്ഘടാനം ഗ്രാമപഞ്ചായത്ത് അംഗം എസ്.പ്രവീൺ ചന്ദ്ര നിർവഹിച്ചു . രാജു, തുറമുഖ വകുപ്പ് ഓവർ സിയർ ബാബു എന്നിവർ പങ്കെടുത്തു.