അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കേട്ടുപുര സുനാമി കോളനിയിലെ റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.97 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പാർക്കുന്ന ഈ കോളനിയിലെ ഓടകൾ നിറഞ്ഞു റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര സ്ഥലം എം എൽ എ കൂടി ആയ ഡെപ്യൂട്ടി സ്പീക്കർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ പുനർ നിർമ്മാണത്തിന് തുക അനുവദിച്ചത്. തുറമുഖ വിഭാഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ പണി ഇന്നു ആരംഭിച്ചു.. ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര ഉദ് ഘാടനം ചെയ്തു.