അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയിലെ റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

eiMOWWQ52353

 

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കേട്ടുപുര സുനാമി കോളനിയിലെ റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.97 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പാർക്കുന്ന ഈ കോളനിയിലെ ഓടകൾ നിറഞ്ഞു റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ അംഗം എസ്. പ്രവീൺ ചന്ദ്ര സ്ഥലം എം എൽ എ കൂടി ആയ ഡെപ്യൂട്ടി സ്‌പീക്കർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ പുനർ നിർമ്മാണത്തിന് തുക അനുവദിച്ചത്. തുറമുഖ വിഭാഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ പണി ഇന്നു ആരംഭിച്ചു.. ഗ്രാമ പഞ്ചായത്ത്‌ അംഗം എസ്. പ്രവീൺ ചന്ദ്ര ഉദ് ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!