അഞ്ചുതെങ്ങ്: ഭിന്നശേഷി വിഭാഗങ്ങളുടെ കലാപരമായ വാസനകളും കഴിവുകളും പരിപോഷിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച ” മൈൻഡ് ട്രസ്റ്റ് ” ന്റെ ഡിജിറ്റൽ മാസികയായ ‘ഇടം ‘ ദ്വൈമാസികയിൽ അഞ്ചുതെങ്ങ് സ്വദേശിയുടെ കവിതയും ഇടം നേടി.
അഞ്ചുതെങ്ങ് കപാലീശ്വരം സ്വദേശി സുദീപൻ വരമ്പിലിന്റെ ” നായ് വരവ് എന്ന കവിതയാണ് ഇടം നേടിയത്.
47 കാരനായ സുദീപൻ വരമ്പിൽ ജന്മനാ ഷോശവാദ ( Muscular dystrophy / മസ്കുലർ ടിസ്ട്രോഫി ) അസുഖ ബാധിതനാണ് അഞ്ചുതെങ്ങ് മമ്പള്ളിയിൽ മൊബൈൽ ഷോപ്പാണ് ഇദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം.