Search
Close this search box.

ജാലകങ്ങൾക്കപ്പുറം കുട്ടിച്ചാച്ചാജിമാരുമായി ബി ആർ സി

ei4HV0O55151

 

കിളിമാനൂർ:സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികൾക്കായി പുത്തൻ വാതിലുകൾ തുറന്നു. ജാലകങ്ങൾക്കപ്പുറം എന്ന് പേരിട്ടിരികുന്ന ട്വിന്നിംഗ് പ്രോഗ്രാമിലൂടെ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബിആർസിയിലെ കുട്ടികളും എറണാകുളം ജില്ലയിലെ കൂവപ്പടി ബി ആർ സി യിലെയും കുട്ടിച്ചാച്ചാജിമാർ തമ്മിൽ ആശയ വിനിമയം നടത്തി.ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ് അവസരം നൽകിയത്.ദേശത്തിൻറെ കലാ സാംസ്കാരിക സാഹിത്യ,ദേശ-ഭാഷാ വൈവിധ്യങ്ങൾ കുട്ടികൾ തിരിച്ചറിയുക എന്നതാണ് ലക്ഷ്യം. കൂവപ്പടി ബി ആർ സി അവതരിപ്പിച്ച പ്രാദേശിക കലാരൂപമായ പരുന്താട്ടം കിളിമാനൂരുകാർക്ക് പുത്തൻ കാഴ്ച്ചയായിരുന്നു.എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി അമ്പതിലധികം കുട്ടികൾ ചിത്രരചന ,അഭിനയം, നാടൻ പാട്ടുകൾ, നൃത്തം, പ്രാദേശിക കലാരൂപം, കടങ്കഥകൾ, ആയോധനകലകൾ എന്നിവ അവതരിപ്പിച്ചു. ശിശുദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ് വൈ ഷൂജ നിർവ്വഹിച്ചു. മുഖ്യാതിഥിയായി സിനിമാ താരം ഡോ.സുജാ കാർത്തിക യുടെ സാന്നിദ്ധ്യം കുട്ടികൾക്ക് വളരെ കൗതുകകരമായി മാറി. എല്ലാ ബുധനാഴ്ച്ചകളിളും ഇത്തരം പരിപാടികൾ സംഘടിപ്പിക്കപ്പെടും. ഇതിലൂടെ ലോക് ഡൗണായ കുട്ടികൾക്ക് നവീനമായ അനുഭവം ഒരുക്കാനാകും.ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരായ സാബു വി ആർ അദ്ധ്യയിതയും സിന്ധു തമ്പി സ്വാഗതവും പറഞ്ഞു.പ്രോഗ്രാം ഓഫീസർമാരായ രശ്മി ടി എൽ, മഞ്ജു പി കെ , ഡയറ്റ് പ്രിൻസിപ്പാൾ ഡോ.ടി ആർ ഷീജാ കുമാരി, ഹാരിസ്,പരിശീലകർ വൈശാഖ് കെ എസ്, ആരിഫ കെ എം, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ഷൈജു പോൾ,അനീഷ് എസ് എൽ, സൂസന്ന എബ്രഹാം, ഹിമ ജോണി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!